HIGHLIGHTS : 'National Highway project will be completed as a New Year's gift in 2026'; Minister PA Muhammad Riyaz

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാതാ പദ്ധതിയുടെ ആവശ്യകത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയപാത നിര്‍മ്മാണത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു.

‘ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നു. വയഡക്ട് നിര്‍മ്മിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കൂരിയാട് റോഡ് തകര്‍ന്ന ഭാഗത്ത് കരാര്‍ കമ്പനിയെ തുടര്‍ നടപടികളില്‍ നിന്ന് വിലക്കി. മറ്റ് ഇടങ്ങളില്‍ വിള്ളല്‍ ഉള്ള കാര്യം ഫോട്ടോ സഹിതം നേരത്തെ അറിയിച്ചതാണ്. നിര്‍മ്മാണത്തില്‍ അപാകത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ച് ഇടപെടുമെന്നും ഉറപ്പുനല്‍കി. അത് ഇന്നും ധരിപ്പിച്ചു’, മുഹമ്മദ് റിയാസ് പറഞ്ഞു.
മലയാളിയുടെ സ്വപ്ന പദ്ധതിയാണിതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി എങ്ങനെ യാഥാര്‍ത്ഥ്യമായി എന്ന് നിങ്ങള്‍ക്കറിയാമെന്നും ഒരുപാട് പ്രതിസന്ധി ഭൂമി ഏറ്റെടുക്കലുമായി ഉണ്ടായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജനങ്ങളെ ഒപ്പം നിര്‍ത്തി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെന്നും എന്‍എച്ച്എഐ നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു