പന്നി കുറുകെ ചാടി: സ്‌കൂട്ടര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

വണ്ടൂര്‍: പന്നി റോഡിനുകുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. പൂക്കോട്ടുംപാടം പള്ളി പടിയില്‍ മോയിക്കല്‍ അബ്ദുള്‍ റസാഖ്(38), ഉമ്മ ആമിന (62), റസാഖിന്റെ മകന്‍ റയാന്‍ അല്‍ മുഹമ്മദ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂക്കോട്ടുംപാടം വണ്ടൂര്‍ പാതയില്‍ അത്താണി ക്കല്‍ കയറ്റത്തില്‍ ബുധന്‍ രാത്രിയായിരുന്നു അപകടം.

വണ്ടൂരില്‍നിന്ന് പോകുകയായിരുന്ന റസാഖിന്റെ സ്‌കൂട്ടറിനെ പന്നി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റസാഖും മകനും റോഡിനു പുറത്തേക്ക് തെറിച്ചുവീണു.

കൈവിരലുകള്‍ അറ്റു തുങ്ങിയ റസാഖിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഉമ്മയും മകനും ചികിത്സയിലാണ്. ഏറെ തിരക്കുള്ള പാത യില്‍ പല സ്ഥലങ്ങളിലും പന്നികള്‍ കുറുകെ ചാടിയുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top