വൈദ്യുതി പ്രവാഹം: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി പ്രകാരം മാടക്കത്തറ 400 കെ.വി സബ്‌സ്റ്റേഷന്‍ മുതല്‍ അരീക്കോട് 400 കെ.വി സബ്‌സ്റ്റേഷന്‍ വരെ പുതിയതായി നിര്‍മിച്ച 400 കെ. വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിലൂടെ  ഫെബ്രുവരി 10 രാവിലെ 10 മുതല്‍ ഏത് സമയത്തും വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങള്‍ ടവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടവറിലോ ലൈനിലോ എന്തെങ്കിലും അസ്വാഭാവികമായി ശ്രദ്ധയില്‍പെട്ടാല്‍ അരീക്കോട് സബ്‌സ്റ്റേഷന്‍ 0483-2854820/ 0483- 2850094, 0493 -3202495 മാടക്കത്തറ സബ്‌സ്റ്റേഷന്‍ 0487- 2695472 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Share news
error: Content is protected !!
Scroll to Top