ചരിത്രത്തിലാധ്യമായി 20 ഇടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപും: സമീപകാലത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ആദ്യമായി ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ഇരുപത് സീറ്റിലും യുഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതില്‍ പലയിടത്തും യുഡിഎഫ് പതിനായിരത്തിന്റെ ലീഡ് കടന്നു.

രാഹുല്‍ ഗാന്ധിയും കുഞ്ഞാലിക്കുട്ടിയും വികെ ശ്രീകണ്ഠനും രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് പതിനായിരത്തിന്റെ ഭൂരിപക്ഷം കടന്നിരിക്കുന്നത്. പലയിടത്തും പത്ത് ശതമാനത്തിനടുത്ത് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍തിത്വം കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്തുവെന്നാണ് ആദ്യസൂചനകള്‍ കാണിക്കുന്നത്.

Share news
error: Content is protected !!
Scroll to Top