യുപിയിലും രാജസ്ഥാനിലും എന്‍ഡിഎ കുതിച്ച് കയറുന്നു : കേരളത്തില്‍ യുഡിഎഫിന് ആദ്യ ലീഡ്

ദില്ലി രാജ്യം ഉറ്റുനോക്കുന്ന വോട്ടെണ്ണലില്‍ ഉത്തരേന്ത്യയില്‍ എന്‍ഡിഎ വലിയ ലീഡ് നിലയാണ് ആദ്യഘട്ടത്തില്‍ സൂചിപ്പിക്കുന്നത. രാജ്യത്ത് എന്‍ഡിഎ148 ഇടത്താണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനിലും, യുപിയിലും, ബീഹാറിലും എന്‍ഡിഎക്കാണ് നേട്ടം. ബംഗാളില്‍ തൃണമൂലിനൊപ്പം ബിജെപിയും ലീഡ് നിലനിര്‍ത്തുന്നുണ്ട്.

യുപിഎ 58 ഇടത്താണ് ലീഡ് മറ്റുള്ളവര്‍ 24 ഇടത്ത് ലീഡ് ചെയ്യുന്നു

വലിയ യുഡിഎഫ് തരംഗം പ്രവചിച്ചിരുന്ന കേരളത്തില്‍ ആദ്യഘട്ടത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നെങ്ങിലും, പതിയെ പലയിടത്തും യുഡിഎഫ് ലീഡ് നിലയിലേക്ക് വരികയാണ്.
. വടക്കന്‍ കേരളത്തിലും പാലക്കാട്ടും ഇടതുമുന്നണി ലീഡ് ചെയ്യുമ്പോള്‍ യുഡിഎഫ് സിറ്റിങ്ങ് മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു.
വയനാട്ടിലും മലപ്പുറത്തും വലിയ ലീഡിലേക്കാണ് യുഡിഎഫ് പോകുന്നത്.

Share news
error: Content is protected !!
Scroll to Top