അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍;സ്മൃതി ഇറാനി 33000 വോട്ടിന് മുന്നില്‍

ദില്ലി:വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുപിയിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിറകില്‍. കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയേക്കാള്‍ ഇപ്പോള്‍ 33000 വോട്ടിന് മുന്നിലാണ്.

അതെസമയം തന്നെ ദക്ഷിണേന്ത്യയില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നുകഴിഞ്ഞു.

ഉത്തരേന്ത്യയില്‍ ശക്തമായ ബിജെപി തരംഗമാണ് ആഞ്ഞടിച്ചത്. യുപിഎയിലും ബിഹാറിലും തങ്ങളുടെ കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്താന്‍ ആകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തന്നെ എന്‍ഡിഎ 340ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. യുപിഎ 89 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 111 സീറ്റിലും ലീഡ് ചെയ്യുന്നു. ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top