Section

malabari-logo-mobile

വോട്ടിങ് മെഷീനുകള്‍ തകരാറില്‍ : തിരൂരങ്ങാടിയില്‍ ഒരിടത്ത് 18ന് റീപോളിങ്ങ്

HIGHLIGHTS : തിരൂരങ്ങാടി : എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാന്‍ കേന്ദ്രം വാര്‍ഡിലെ 01, ജി.എച്ച്. സ്‌കൂള്‍ തൃക്കുളം പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് മെ...

തിരൂരങ്ങാടി : എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാന്‍ കേന്ദ്രം വാര്‍ഡിലെ 01, ജി.എച്ച്. സ്‌കൂള്‍ തൃക്കുളം പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം തകരാറിലാവുകയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ തടസ്സപ്പെടുകയും ചെയ്തു .

ആയതിനാല്‍ പ്രസ്തുത പോളിംഗ് സ്റ്റേഷനുകളില്‍ 2020 ഡിസംബര്‍ 14 നു നടന്ന വോട്ടെടുപ്പ്, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 128 (2) (എ) വകുപ്പ് പ്രകാരം അസാധുവാണെന്ന് പ്രഖ്യാപിച്ചു.

sameeksha-malabarinews

പ്രസ്തുത പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബര്‍ 18 (വെള്ളി) രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്തേണ്ടതാണെന്നും പ്രസ്തുത വാര്‍ഡുകളിലെ വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 18 -ാം തീയതി വൈകുന്നേരം 8.00 മണിക്ക് അതാത് മുനിസിപ്പാലിറ്റി ഓഫീസുകളില്‍ വച്ച് നടത്തേണ്ടതാണെന്നും കമ്മീഷന്‍ വിജ്ഞാപനം ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!