Section

malabari-logo-mobile

തെരഞ്ഞെടുപ്പ് വീഴ്ച; എസ്. രാജേന്ദ്രനെ പുറത്താക്കാൻ സി പി എം ജില്ലാ കമ്മിറ്റി ശുപാർശ

HIGHLIGHTS : Election fall; The. CPM district committee recommends expulsion of Rajendra

ദേവികുളം മുൻ എം എൽ എയും സി പി എം നേതാവുമായ എസ് രാജേന്ദ്രൻ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാർശ. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. അന്തിമ തീരുമാനം സംസ്ഥാന സമിതി കൈക്കൊള്ളും.

നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാന സമിതിക്കാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയിരിക്കുന്നത്. ആരോപണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് നേരത്തെ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നു വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.

sameeksha-malabarinews

ബ്രാഞ്ച് തലം മുതലുള്ള പ്രവർത്തകർ രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ അന്വേഷണം. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടിയിൽ നിന്ന് അകലം പാലിച്ച് വരികയാണ് രാജേന്ദ്രൻ. പാർട്ടി പരിപാടികളിൽ സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും നൽകിയിരുന്നില്ല. ഇതാണ് രാജേന്ദ്രൻ എതിരെയുള്ള നടപടി ആക്കംകൂട്ടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!