തിരൂര്‍: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം ഇ എന്‍ മോഹന്‍ദാസിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്ന് ദിവസമായി തിരൂരില്‍ നടന്നുവരുന്ന മലപ്പുറം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ജില്ലാ കമ്മറ്റിയെയും ജില്ലാ സെക്രട്ടറിയേയും തിരഞ്ഞെടുത്തത്.
അച്ചടക്ക നടപടിക്ക് വിധേയരായ മുന്‍എംഎല്‍എ വി.ശശികുമാര്‍, സി.ദിവാകരന്‍ എന്നിവരെ ജില്ലാ കമ്മറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുത്തു.
ഇന്ന് വൈകീട്ട് നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




