തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം: സുല്‍ത്താന്‍ ബെത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍
ബിജെപി സംസ്ഥാന അധ്യാക്ഷന്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് രാവിലെ 11 മണിക്ക് വയനാട് എസ് പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

എന്‍ഡിഎ സ്ഥാര്‍ഥിയാവാന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് പത്തുലക്ഷവും സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് 40 ലക്ഷവും സികെ ജാനുവിന് നല്‍കിയെന്നാണ് ആരോപണം.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് പരാതിക്കാരന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top