മന്ത്രി കെ കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജക്കെതിരെ പരാതിയുമായി യുഡിഎഫ്. കുടംബശ്രീ വഴി ചട്ടം ലംഘനം നടത്തി പ്രചരണം നടത്തുന്നു വെന്നാണ് പരാതി.

ആലുവയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഷെല്‍ന നിഷാദിന് വേണ്ടി കെ കെ ശൈലജ ചട്ടവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്നും കുടുംബശ്രീയെ ദുരുപയോഗം ചെയ്യുന്നു വെന്നുമാണ് യുഡിഎഫിന്റെ ആരോപണം.

കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ കുംബശ്രീ അംഗങ്ങള്‍ക്കുള്ള പെന്‍ഷനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശൈലജ എത്തുന്നുണ്ടെന്നും അതുകൊണ്ട് ഓരോ കുടുംബശ്രീ യൂണിറ്റില്‍ നിന്നും മൂന്ന് പേര്‍ വീതം യോഗത്തില്‍ പങ്കെടുക്കണമെന്നും പറയുന്നു. സി ഡി എസ് അധ്യക്ഷതയുടേതെന്ന നിലയിലാണ് ഈ സന്ദേശം. ഈ വാട്‌സ് ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനനമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

അതെസമയം യുഡിഎഫിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം വന്നിട്ടില്ല.

Share news
error: Content is protected !!
Scroll to Top