Section

malabari-logo-mobile

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

HIGHLIGHTS : Elderly man killed in Katana attack in Idukki

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. സൂര്യനെല്ലി കൃപാഭവനില്‍ ബാബുവാണ് (60) മരിച്ചത്.

രാവിലെ 6 മണിയോടെയാണ് സംഭവം. നടക്കാന്‍ ഇറങ്ങിയതായിരുന്നു ബാബു. വീടിന് സമീപത്ത് വച്ചാണ് കാട്ടാനയുടെ അക്രമണമുണ്ടായത്.

sameeksha-malabarinews

പുലര്‍ച്ചെയായതിനാല്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടുപോകുകയായിരുന്നു. കാട്ടാന ശല്യത്തെകുറിച്ച് നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!