മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

മലപ്പുറം: മഞ്ചേരി നഗരസഭാംഗത്തിന് വെട്ടേറ്റു. 16 ാം ഡിവിഷന്‍ യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട്
താമരശ്ശേരിയില്‍ വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറില്‍ കൗണ്‍സിലറെ കൂടാതെ മൂന്ന് പേര്‍ ഉണ്ടായിരുന്നു.

ബൈക്കിലെത്തിയ രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top