എഗ്ഗ് മഞ്ചൂരിയന്‍

ആവശ്യമുള്ള സാധനങ്ങള്‍ :-

മുട്ട – 4 എണ്ണം

കുരുമുളക്‌പൊടി – 1/ 2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ബാറ്റര്‍ തയ്യാറാക്കാന്‍ :

മൈദ – 4 ടേബിള്‍സ്പൂണ്‍

കോണ്‍ഫ്‌ലോര്‍ – 4 ടേബിള്‍സ്പൂണ്‍

മുളക് പൊടി – ഒരു ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

ഇഞ്ചി ചെറുതായരിഞ്ഞത് – 1 ടീസ്പൂണ്‍

വെളുത്തുള്ളി ചെറുതായരിഞ്ഞത് -1 ടീസ്പൂണ്‍

ഉള്ളി ചെറുതായരിഞ്ഞത് – 1

പച്ചമുളക് ചെറുതായരിഞ്ഞത് – 5 എണ്ണം

കാപ്‌സികം ചെറുതായരിഞ്ഞത് – 1

ടൊമാറ്റോ സോസ് – 2 ടേബിള്‍സ്പൂണ്‍

റെഡ് ചില്ലി സോസ് – 2 ടേബിള്‍സ്പൂണ്‍

സോയ സോസ് – 1 ടേബിള്‍സ്പൂണ്‍

കാശ്മീരി മുളക്‌പൊടി – 1 ടീസ്പൂണ്‍

കുരു മുളക് പൊടി – 1 ടീസ്പൂണ്‍

വെജിറ്റബിള്‍ ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

കോണ്‍ഫ്‌ലോര്‍ -1 ടേബിള്‍സ്പൂണ്‍

വെള്ളം – 4 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

സ്പ്രിംഗ് ഒണിയന്‍ – അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം:-

4 മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് 1/ 2 ടീസ്പൂണ്‍ കുരുമുളക്‌പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക . ഇത് ആവി കയറ്റി വേവിച്ചെടുക്കുക. തണുത്തതിന് ശേഷം ചതുര കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക . ഇനി ഒരു ബൗളില്‍ മൈദാ , കോണ്‍ഫ്‌ലോര്‍ , മുളക് പൊടി , ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കട്ട കെട്ടാതെ ബാറ്റര്‍ തയ്യാറാക്കിയെടുക്കുക. ഈ തയ്യാറാക്കിയ ബാറ്ററിലേക്ക് മുറിച്ച് വച്ച മുട്ട കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ബാറ്ററില്‍ കോട്ട് ചെയ്‌തെടുക്കുക .ഇനി എണ്ണയില്‍ നല്ല കരുകരുപ്പായി വറുത്ത് കോരുക .

മഞ്ചൂരിയന്‍ തയ്യാറാക്കാനായി ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍ ചൂടാക്കി അതിലേക്ക് ചെറുതായരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ഉള്ളി , കാപ്‌സികം എന്നിവ ചേര്‍ത്ത് വഴറ്റുക .ഇതിലേക്ക് ചില്ലി സോസ് , ടൊമാറ്റോ സോസ് , സോയ സോസ് , കുരുമുളക് പൊടി,കാശ്മീരി മുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക . ഗ്രേവിയിലേക്ക് 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ളോര്‍ കലക്കിയത് കൂടി ചേര്‍ത്ത് തിളപ്പിച്ച് ഗ്രേവി കുറുകി വന്നതിന് ശേഷം മുട്ട ചേര്‍ത്ത് കൊടുക്കുക . മുകളില്‍ സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് കൂടി വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പാവുന്നതാണ് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top