Section

malabari-logo-mobile

വിദ്യഭ്യാസമന്ത്രിയുടെ വസതിയില്‍ ഒത്തുചേര്‍ന്ന്‌ 312 പ്രതിഭകള്‍

HIGHLIGHTS : പരപ്പനങ്ങാടി: തുടര്‍പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യുഡിഎഫ്‌ സര്‍ക്കാറിന്‌ സാധ്യമായിട്ടുണ്ടെന്ന്‌ വിദ്യഭ്യാസവകുപ്പ്‌ മന്ത്രി പി കെ

p k abdurubb sslc 1പരപ്പനങ്ങാടി: തുടര്‍പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യുഡിഎഫ്‌ സര്‍ക്കാറിന്‌ സാധ്യമായിട്ടുണ്ടെന്ന്‌ വിദ്യഭ്യാസവകുപ്പ്‌ മന്ത്രി പി കെ അബ്ദുറബ്ബ്‌ പറഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രം അഞ്ച്‌ ഗവണ്‍മെന്റ്‌ കോളേജുകളാണ്‌ പുതുതായി അനുവദിച്ചത്‌. ഒരു എയ്‌ഡഡ്‌ കോളേജും വനിത പോളിടെക്‌നിക്കും അനുവദിച്ചതിലൂടെ പ്ലസ്‌ടു പരീക്ഷ പാസായവര്‍ക്ക്‌ ഏറെ സഹായകരമാകും.

P K ABDURUBB SSLC 2നേരത്തെ തിരുവനന്തപുരത്ത്‌ മാത്രം സൗകര്യമുണ്ടായിരുന്ന സിവില്‍സര്‍വ്വീസ്‌ പഠനസൗകര്യം ഇപ്പോള്‍ മലപ്പുറത്തും കോഴിക്കോട്‌ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്‌. സമഗ്ര വിദ്യഭ്യാസ സാങ്കേതിക, ഗവേണത്തിനായി വിഭാവനം ചെയ്‌ത സംയോജിത ശാസ്‌ത്രസാങ്കേതിക, ഗവേഷണ കേന്ദ്രവും ജില്ലയില്‍ അനുവദിച്ചിട്ടുണ്ട്‌. ഇതിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ ലീഗ്‌ സംഘടിപ്പിച്ച പ്രതിഭകള്‍ മന്ത്രിക്കൊപ്പം എന്ന പരിപാടി മന്ത്രി വസതിയില്‍ ഉല്‍ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു. മണ്ഡലത്തിലെ ആറ്‌ പഞ്ചായത്തുകളില്‍ നിന്നായി എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്‌ നേടിയ മുന്നൂറിലേറെ പേരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും അവാര്‍ഡ്‌ നല്‍കി.

പ്രസിഡന്റ്‌ ഇഖ്‌ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷനായിരുന്നു. ജില്ലാ മുസ്ലിംലീഗ്‌ വൈസ്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍, അബൂബക്കര്‍ഹാജി, കെ കെ നഹ, ഹനീഫ പുതുപറമ്പ്‌, അലി തെക്കേപ്പാട്ട്‌, കടവത്ത്‌ സൈതലവി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!