Section

malabari-logo-mobile

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡുകള്‍ വിതരണം ചെയ്തു

HIGHLIGHTS : Education and Sports Promotion Awards of the Fishermen's Welfare Board were distributed, 7.74 lakh cash awards were given

മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ തലങ്ങളില്‍ ഉന്നത വിജയം നേടിയതും കായിക മത്സരങ്ങളില്‍ ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതുമായ 174 വിദ്യാര്‍ത്ഥികള്‍ക്കാണ് 7.74 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും, ഉപഹാരവും നല്‍കിയത്. കൂട്ടായി എസ്.എച്ച്.എം യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷനായി.

മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ. അഫ്‌സല്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ.പി. ഫൗസിയ നാസര്‍, കെ.പി. സലീന, മംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ റംല, മറ്റ് ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മത്സ്യബോര്‍ഡ് കമ്മീഷണര്‍ സജി. എം. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!