കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ തലമുണ്ട സ്വദേശി മാക്കോത്തുവളപ്പില്‍ കുട്ടപ്പയുടെ മകന്‍ ഷിബിന്‍ ദാസ്(20) നെയാണ് എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മുതല്‍ വിദ്യാര്‍ത്ഥിയായ ഷിബിന്‍ ദാസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ചങ്ങരംകുളം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ അന്വേഷണം തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ കെട്ടിടത്തിന്റെ നിര്‍മാണ ആവശ്യങ്ങള്‍ക്കെത്തിയ തൊഴിലാളികള്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.

സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles