വേങ്ങരയില്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍

വേങ്ങര: വേങ്ങരയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയയാള്‍ പിടിയിലായി. നിരവധി മോഷണ കേസുകളിലെ പ്രതിയായ തലശേരി മഞ്ചോടി പെരുങ്കുളം സ്വദേശി അയ്യപ്പന്‍(42)ആണ് വേങ്ങര പോലീസിന്റെ പിടിയിലായത്.

ഊരകം കീഴ്മുറിയില്‍ അര്‍ധരാത്രിയില്‍ വീട് കുത്തിത്തുറന്ന് മാലയും വളകളും ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങാളാണ് ഇയാള്‍ മോഷ്ടിച്ചത്.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാളുടെ വിരലടയാളവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വേങ്ങര എസ്‌ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ സാബുലാല്‍, സിപിഒമാരായ സുബൈര്‍, മുജീബ് റഹ്മാന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top