തേഞ്ഞിപ്പലത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഛത്തിസ്ഗണ്ഡ് രാജേന്ദ്രനഗര്‍ സ്വദേശി ചേളാരിക്കടുത്ത് പടിക്കലില്‍ താമസക്കാരനുമായ അബ്ദുല്‍ ഷാഹിദ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

രാമനാട്ടുകര ഭാഗത്ത് നിന്നും ചേളാരി ഭാഗത്തേക്ക് ബൈക്കില്‍ വരവെ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനടുത്തെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിന്റെ മറുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.തലയടിച്ചുവീണ് ഗുരുതരമായ പരുക്കേറ്റ യുവാവിനെ ഓടിക്കൂടിയവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ശക്തിയില്‍ ഹെല്‍മറ്റ് തകര്‍ന്ന് കഷ്ണങ്ങളായി.

വര്‍ഷങ്ങളായികേരളത്തില്‍ താമസിച്ചു വരുന്ന ഇദ്ധേഹം പാചക തൊഴിലാളിയാണ്. ചേളാരിക്കടുത്ത് പടിക്കലിലെ ഒരു ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. ചേളാരി കാവുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ നജീമയാണ് ഭാര്യ. ഏകമകള്‍: ശൈഖാന. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് ഇന്ന് പടിക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

Share news
error: Content is protected !!
Scroll to Top