തിരൂര്‍: യുവതിക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന ഇവരുടെ നേരെ ഇരുപതുപേരടങ്ങുന്ന സംഘം സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
യുവതിയെയും സുഹൃത്തിനെയും തടഞ്ഞ് നിര്‍ത്തി ശാരീരികമായി ആക്രമിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ എടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്.
ബിപി അങ്ങാടിയിലെ കണ്ണംകുളത്തിനടുത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇവരുടെ പരാതിയില്‍ തിരൂര്‍ പോലീസ് കണ്ടാലറിയാവുന്ന ഇരുപതുപേര്‍ക്കെതിരെ കേസെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




