Section

malabari-logo-mobile

എബോള 821 ഇന്ത്യക്കാരില്‍ രോഗലക്ഷണം

HIGHLIGHTS : ദില്ലി: വിദേശത്തു നിന്നു തിരിച്ചെത്തിയ 821 ഇന്ത്യക്കാരില്‍ എബോള വൈറസ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അ...

Ebolaദില്ലി: വിദേശത്തു നിന്നു തിരിച്ചെത്തിയ 821 ഇന്ത്യക്കാരില്‍ എബോള വൈറസ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം പലരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഭൂരിഭാഗം പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. രോഗം ലക്ഷണം കണ്ടെത്തിയവരില്‍ ഭൂരിഭാഗം പേരും മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവാരാണ്.

ഇന്ത്യയുടെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 148 യാത്രക്കാരില്‍ എബോള ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ 30 പേരിലും ഡല്‍ഹിയിലെത്തിയ 92 പേരിലും, ബംഗ്ലൂരുവിലെത്തിയ 15 പേരിലും, കൊച്ചിയിലെത്തിയ 8 പേരിലും, ചെന്നൈയിലെത്തിയ 3 പേരിലുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

sameeksha-malabarinews

എബോള രോഗം പടര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങളില്‍ എത്തുന്നവരെ പ്രതേ്യക ബേയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ അവിടെ വെച്ച് തന്നെ ആരോഗ്യ പരിശോധന നടത്തും. പ്രതേ്യക രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത യാത്രക്കാരെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അയക്കും. എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നവരെ പ്രതേ്യക വാര്‍ഡുകിലേക്ക് അവിടെ വെച്ച് തന്നെ മാറ്റും.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇതു വരെ 2615 പേരിലാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 1427 പേര്‍ മരണപ്പെടുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!