Section

malabari-logo-mobile

എയര്‍ക്രാഫ്റ്റ് എയര്‍ബസ് എ 350 എക്‌സ് ഡബ്ല്യു ബിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

HIGHLIGHTS : ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും പുതിയ എയര്‍ക്രാഫ്റ്റ് എയര്‍ബസ് എ 350 എക്‌സ് ഡബ്ല്യു ബിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഫ്രാന്‍സിലെ ടുളൂസിലെ ഫാ...

pr4ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും പുതിയ എയര്‍ക്രാഫ്റ്റ് എയര്‍ബസ് എ 350 എക്‌സ് ഡബ്ല്യു ബിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഫ്രാന്‍സിലെ ടുളൂസിലെ ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് പുറത്തുവിട്ടത്.
നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന എ 350 എക്‌സ് ഡബ്ല്യു ബി ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ എയര്‍വേയ്‌സിന് കൈമാറും. പതിനാല് മാസത്തെ പരീക്ഷണപ്പറക്കലിനുശേഷമാണ് വിമാനം കൈമാറുന്നത്. എയര്‍ബസില്‍ നിന്നും എ 350 വിമാനം വാങ്ങുന്ന ആദ്യത്തെ എയര്‍ലെന്‍ കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ്.
മൂന്നു വിഭാഗങ്ങളിലായി 80 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നത്. 315 സീറ്റുകളുള്ള എ 350- 900 വിമാനങ്ങള്‍ 43 എണ്ണവും 369 സീറ്റുകളുള്ള എ 350- 1000 വിമാനങ്ങള്‍ 37 എണ്ണവുമാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. മൂന്നാമത്തെ മോഡല്‍ 2017ഓടു കൂടിയേ സര്‍വീസിന് ലഭ്യമാകു.
ഫ്രാന്‍സിലെ ടൂളൂസിന്റെ സമീപ നഗരമായ ബ്ലാഗ്‌നാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാന നിര്‍മാണ കമ്പനിയാണ് എയര്‍ബസ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ മറ്റൊരു നാഴികക്കല്ലായിരിക്കും എ 350 എക്‌സ് ഡബ്ല്യു ബിയെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍ പറഞ്ഞു.
അടുത്ത വര്‍ഷം എയര്‍ബസ്  എ 350ന്റെ ഒന്‍പത് എയര്‍ക്രാഫ്റ്റുകള്‍ ഖത്തര്‍ എയര്‍വേയ്‌സിന് ലഭിക്കും.  2016ല്‍ മാസത്തില്‍ ഒന്നുവീതവും 2017ല്‍ മാസത്തില്‍ രണ്ടുവീതവും എയര്‍ക്രാഫ്റ്റുകളായിരിക്കും ലഭിക്കുക. എ 350- 900 എയര്‍ക്രാഫ്റ്റ് ഒന്നിന്റെ വില 277.7 മില്യണ്‍ യു എസ് ഡോളറാണ്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ബസ് എ 350 എക്‌സ് ഡബ്ല്യു ബി കഴിഞ്ഞ ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. എ 350ന്റെ ഖത്തറിലെ ആദ്യ ലാന്റിംഗാായിരുന്നു അത്. വര്‍ധിച്ച ഇന്ധനക്ഷമതയും പാരിസ്ഥിതിക ക്ഷമതയുമാണ് എയര്‍ബസ് എ 350 എക്‌സ് ഡബ്ല്യു ബിയുടെ പ്രത്യേകത. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് എയര്‍ ക്രാഫ്റ്റിന്റെ നിര്‍മാണം. യാത്രക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും എ 350 സമ്മാനിക്കുക.
കൂടുതല്‍ ഇന്ധനക്ഷമതയാണ് പ്രധാന മെച്ചമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിമാനത്തിന്റെ ഭാരം ഗണ്യമായി കുറച്ചാണ് എ 350 ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനായി ബോഡിയില്‍ ലോഹ ഭാഗങ്ങള്‍ക്കു പകരം പലയിടത്തും കാര്‍ബണ്‍ ഭാഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ വ്യോമയാന വിപണിയിലും എ 350 സാന്നിധ്യമറിയിക്കും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!