വയനാട് കടുവാ സങ്കേതത്തിന് അംഗീകാരം

Kaduvaaaaaaaദില്ലി: വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാക്കാന്‍ കേന്ദ്രം നടപടികളാരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി, കുറിച്ചിയാട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാകും വയനാട് കടുവ സങ്കേത കേന്ദ്രം.

കടുവാ സങ്കേത കേന്ദ്രത്തിനുള്ള പദ്ധതി സംസ്ഥാനം സമര്‍പ്പിച്ചാല്‍ സാമ്പത്തികവും, സാങ്കേതികവുമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കി.

പദ്ധതി നടപ്പിലാകുന്നതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖലയെ കാത്തിരിക്കുന്നത്. രണ്ട് തട്ടുകളായി തിരിച്ചാണ് സംരക്ഷണം നടത്തുന്നത്. ഇതിനൊന്നില്‍ മനുഷ്യവാസം തീരെ പാടില്ലാത്തതാണ്. അഞ്ച് കോടിരൂപയാണ് കേന്ദ്രം ഇതിനായി മാറ്റിവെക്കുക. വയനാടിനോട് ചേര്‍ന്നുള്ള കര്‍ണ്ണാടകയിലെ നാഗര്‍ഹോളയും തമിഴ്‌നാടിന്റെ മുതു മലയും കൂടി ചേര്‍ന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍ച്ച് കേന്ദ്രമായി തീരും ഇത്.

Share news
error: Content is protected !!
Scroll to Top