Section

malabari-logo-mobile

വള്ളിക്കുന്നില്‍ സ്‌കൂട്ടിയും, ഓട്ടോയും, കാറും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: സ്‌കൂട്ടിയും, ഓട്ടോയും, കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8.30 ന് മാധാവനന്ദം ഹയര്‍ ...

vallikunnuപരപ്പനങ്ങാടി: സ്‌കൂട്ടിയും, ഓട്ടോയും, കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8.30 ന് മാധാവനന്ദം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തു വെച്ച് പരപ്പനങ്ങാടി ഭാഗത്തേക്ക് വരുന്ന സ്‌കൂട്ടി കണ്ടൈനറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ഓട്ടോയെ ഇടിക്കുകയായിരുന്നു. അതേസമയം ഓട്ടോയുടെ പിറകെ വന്ന മിനിലോറി ബ്രേക്കിടുകയും അതിനു പിറകില്‍ വന്ന കാര്‍ മിനിലോറിയില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!