ബംഗ്ലൂരു: റെയില്‍ മന്ത്രി സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക്കിനെതിരെ ബലാത്സംഗ കുറ്റത്തിന് കര്‍ണ്ണാടക പോലീസ് കേസെടുത്തു. മോഡലും കന്നഡ നടിയുമായ മൈത്രിയ ഗൗഡയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സദാനന്ദഗൗഡയുടെ മകനും, ബിസിനസുകാരനുമായ കാര്‍ത്തിക്കും കുശാല്‍ നഗര്‍ സ്വദേശി സ്വാതിയുമായുള്ള വിവാഹനിശ്ചയ സമയത്താണ് കാര്‍ത്തിക് തന്നെ വഞ്ചിച്ചതെന്നാരോപിച്ച് സിനിമനടി മൈത്രി ഗൗഡ രംഗത്തെത്തിയത്.
കാര്‍ത്തിക് തന്നെ നേരത്തെ വിവാഹം ചെയ്തിരുന്നതായും ഇപ്പോള്‍ തന്നെ വഞ്ചിച്ചാണ് പുതിയ വിവാഹനിശ്ചയമെന്നും മൈത്രിയ ഗൗഡ ബംഗ്ലൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും മൈത്രിയ പ്രദര്‍ശിപ്പിച്ചു. ഒരു സുഹൃത്ത് വഴിയാണ് കാര്‍ത്തിക്കിനെ പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും കാര്‍ത്തിക് നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചിരുന്നതായും മൈത്രി പറഞ്ഞു. സദാനന്ദഗൗഡയുടെ ബംഗ്ലൂരുവിലെ വീട്ടില്‍ വെച്ച് ജൂണ്‍ അഞ്ചിന് കാര്‍ത്തിക് തന്നെ വിവാഹം കഴിച്ചതായും പുറത്ത് പറയരുതെന്ന് പറഞ്ഞ് തന്നെ കൊണ്ട് സത്യം ചെയ്യിച്ചതായും മൈത്രി പറഞ്ഞു.
ബംഗ്ലൂരി ആര്‍ കെ നഗര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. 376, 420, 406 വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.




