Section

malabari-logo-mobile

തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍, തെറ്റായ വഴിയിലേക്ക് നയിക്കും; മോഹന്‍ ഭഗവത്

HIGHLIGHTS : Eating the wrong food leads to the wrong path; Mohan Bhagwat

തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍, തെറ്റായ മാര്‍ഗത്തിലേക്ക് നയിക്കുമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. തമോഗുണം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അക്രമസ്വഭാവം അധികമുള്ള ആഹാരം കഴിക്കുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയില്‍ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് വ്യക്തിത്വ വികാസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

നിങ്ങള്‍ തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍, അത് നിങ്ങളെ തെറ്റായ മാര്‍ഗത്തിലേക്ക് നയിക്കും. തമോഗുണമുള്ള ഭക്ഷണം കഴിക്കരുത്. ക്രമസ്വഭാവത്തിന് വഴിവെക്കുന്ന ഭക്ഷണം കഴിക്കരുത്. മോഹന്‍ ഭഗവതിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാംസാഹാരങ്ങള്‍ ഉള്‍പ്പെടുന്നത് തമോഗുണഭക്ഷണ പട്ടികയിലാണ്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും നോണ്‍-വെജ് കഴിക്കുന്നു. ലോകത്തെവിടെയും ഉള്ളതുപോലെ മാംസാഹാരം കഴിക്കുന്നവര്‍ ഇവിടെയുമുണ്ട്. പക്ഷേ, ഇവിടെ മാംസാഹാരം കഴിക്കുന്നവര്‍ അതിന് ചില സംയമനങ്ങള്‍ പാലിക്കുന്നുണ്ട്, ചില നിയമങ്ങള്‍ സ്വയം പിന്തുടരുന്നുണ്ട്. ശ്രാവണ്‍ മാസത്തില്‍ ഇവിടെയുള്ളവര്‍ മാംസാഹാരം കഴിക്കില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവര്‍ മത്സ്യമാംസാദികള്‍ കഴിക്കില്ല. അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ശ്രീലങ്കയെയും മാലിദ്വീപിനെയും പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചത് ഇന്ത്യയാണ്. മറ്റ് രാജ്യങ്ങള്‍ അപ്പോള്‍ അവരുടെ കച്ചവടതന്ത്രങ്ങള്‍ നടപ്പാക്കാനാണ് നോക്കിയത് മോഹന്‍ ഭഗവത് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!