Section

malabari-logo-mobile

‘സച്ചി, സ്വര്‍ഗ്ഗത്തിലിരുന്ന് നീയിത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്’; സിജി സച്ചി

HIGHLIGHTS : 'Sachi I'm sure you will see this in heaven'; Siji Sachi

ഇന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് രാഷ്ട്രപതി വിതരണം ചെയ്യും.’അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഇത്തവണത്തെ ദേശീയ പുരസ്‌കാരം സച്ചിക്കാണ്. ഇതേ ചിത്രത്തിലെ ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച ഗായികയുമായി. അന്തരിച്ച സച്ചിക്ക് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാര്യ സിജി ദില്ലിയിലിലെത്തിയിട്ടുണ്ട്. സച്ചിക്കായി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ഭാര്യ സിജി, നഞ്ചിയമ്മയെ ചേര്‍ത്ത് നിര്‍ത്തിയ ഫോട്ടോ പങ്കുവെച്ചുള്ള കുറിപ്പ് ഇപ്പോള്‍ ജനശ്രദ്ധ നേടുകയാണ്.അവാര്‍ഡ് ഏറ്റുവാങ്ങുന്നത് സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സിജി ഫേസ്ബുക്കില്‍ കുറിച്ചു.

നീ പറഞ്ഞു നമ്മള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര്‍ കഴിക്കും. നാഷണല്‍ അവാര്‍ഡ് വാങ്ങും. അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കിയിട്ടു ഞാനതു സ്വീകരിക്കും . ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റുവാങ്ങും.

sameeksha-malabarinews

ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയില്‍ തന്നെ എത്തിച്ചു. അതെ നീ ചരിത്രം തേടുന്നില്ല. നിന്നെ തേടുന്നവര്‍ക്കൊരു ചരിത്രം ആണ് നീ. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂര്‍ത്തം. ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്ന ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവര്‍ഗ്ഗത്തില്‍നിന്നും ഉയര്‍ന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം. കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാര്‍ഡും പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും. പ്രിയപ്പെട്ട സച്ചീ. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കപെടുകയാണ്. നീ കണ്ട സ്വപ്‌നങ്ങളിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍ എന്നും സിജി ഫേസ്ബുക്കില്‍ കുറിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!