ജപ്പാനില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്യോ; ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് . തലസ്ഥാനമായ ടോക്യോവിലും വടക്കുകിഴക്കന്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

രാത്രി 11:36 ന് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെ, തീരത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു മീറ്ററോളം സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള ഒരു മുന്നറിയിപ്പ് നല്‍കി.

നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, എന്നാല്‍ ടോക്കിയോയില്‍ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍
രണ്ട് ദശലക്ഷം വീടുകളെങ്കിലും വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ട്

Share news
error: Content is protected !!
Scroll to Top