ദക്ഷിണേഷ്യന്‍ ഭൂകമ്പം; മരണം 250 കവിഞ്ഞു

images (2)ദില്ലി: ഉത്തരേന്ത്യ പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 250 കവിഞ്ഞു. റിക്ടര്‍ സ്‌കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ തുടക്കം തിങ്കളാഴ്‌ച ഉച്ചക്കുശേഷം 2.45 ഓടെയായിരുന്നു. മധ്യ അഫ്‌ഗാനിസ്ഥാനിന്റെയും വടക്കന്‍ പാക്കിസ്ഥാനിന്റെയും ഇടയിലുള്ള അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷാണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഇന്ത്യയില്‍ ആളപായമില്ലെന്നാണ്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌. എന്നാല്‍ മൂന്ന്‌ പേര്‍ മരിച്ചതായാണ്‌ പുതിയ റിപ്പോര്‍ട്ട്‌. പാകിസ്ഥാനിലെ ലാഹോര്‍, പെഷവാര്‍, ക്വറ്റ, റാവല്‍ പിണ്ടി, ഇസ്ലാമാബാദ്‌, സ്വത്‌ താഴ്‌വര എന്നിവിടങ്ങളിലെല്ലാം ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്‌.

ആദ്യ ചലനത്തിന്‌ ശേഷം പാകിസ്ഥാനില്‍ വീണ്ടും തുടര്‍ചലനമുണ്ടായി. 40 മിനുട്ടുകള്‍ക്ക്‌ ശേഷം 4.8 തീവ്രതയിലാണ്‌ രേഖപ്പെടുത്തിയത്‌. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ ശക്തമായ ഭൂചലനം അനുഭവപ്പെട്ട നേപ്പാളിലെ കാഠ്‌മണ്ഡുവിലും ചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ ദില്ലി,പഞ്ചാബ്‌,ഹിമാചല്‍ പ്രദേശ്‌, ഷിംല, ശ്രീനഗര്‍, ചണ്ഡീഗഢ്‌, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ്‌ ചലനം അനുഭവപ്പെട്ടത്‌. കശ്‌മീരില്‍ വിവിധയിടങ്ങളില്‍ വൈദ്യുതി വാര്‍ത്ത വിനിമയങ്ങള്‍ തകരാറിലായിട്ടുണ്ട്‌. ഭൂചലനത്തെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ച ദില്ലി മെട്രോ സര്‍വീസ്‌ പുനരാരംഭിച്ചു.

കേരളത്തില്‍ കൊച്ചിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. അതേസമയം ആശങ്കപ്പെടാനില്ലെന്ന്‌ ദേശീയ ഭൗമ പഠന കേന്ദ്രം അറിയിച്ചു.

Related Articles