Section

malabari-logo-mobile

ജീവനക്കാരെ വേണോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം

HIGHLIGHTS : E-Employment Exchange

തിരുവനന്തപുരം: വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കും.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഇ- എംപ്ലോയ്മെന്റ് എക്സേഞ്ച് സംവിധാനത്തില്‍ തൊഴില്‍ദാതാക്കള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഒരുങ്ങുന്നത്.

രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും യോഗ്യതയടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാം. ആവശ്യങ്ങള്‍ ഓണ്‍ലൈനായി ക്രോഡീകരിച്ച് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ലഭ്യമാക്കും. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കും. അവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുക്കുന്നരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ലിസ്റ്റില്‍ നിന്ന് ആവശ്യമുള്ളവരെ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ റിക്രൂട്ട്മന്റ്ിന് സ്ഥാപനങ്ങള്‍ നേരിടുന്ന കാലതാമസവും ചെലവും കുറയ്ക്കാന്‍ കഴിയും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയിലും പുതിയ അവസരം തുറക്കുകയും ചെയ്യും.

sameeksha-malabarinews

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ രണ്ടാംഘട്ടത്തിലാണ് പുതിയ സംവിധാനം വരുന്നത്. ഇതോടെ ഒഴിവുകളില്‍ കാലതാമസം കൂടാതെ കൃത്യതയോടെ ഉദ്യോഗാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കും. ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒന്നാംഘട്ടം നിലവില്‍ വന്നതോടെ സേവനങ്ങള്‍ ഓണ്‍ലൈനായിരുന്നു. നിലവില്‍ ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ ഓണ്‍ലൈനിലാണ് ചെയ്യുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!