കണ്ണൂര്‍: ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരായ സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് തലശ്ശേരി സെഷന്‍സ് കോടതി. പോലീസിന്റെ ആവശ്യം കോടതി തള്ളി. ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ ലിബിനിന്റെയും എബിനിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹരജി സമര്‍പ്പിച്ചത്. ഇവര്‍ ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പോലീസ് പറഞ്ഞിരുന്നു.
വാഹനത്തിന്റെ പിഴ അടയ്ക്കാനന്‍ തയ്യാറാണെന്നും ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു.
ഇവരുടെ ടെമ്പോ ട്രാവലറിലല്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് ഇവരുടെ നെപ്പോളിയന്‍ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ടിഓഫീസിലെത്തി ഇവര്‍ ബഹളമുണ്ടാക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് പോലീസ്‌കേസ് എടുത്തത്.




