Section

malabari-logo-mobile

ഡിവൈഎഫ്‌ഐയുടെ മതേതര വൈവാഹിക വെബ്‌സൈറ്റിന്‌ നാളെ തുടക്കം

HIGHLIGHTS : തിരു:ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്ക്‌ ശക്തികൂടുന്ന കാലത്ത്‌ മലയാളിയുടെ മതേതരമുല്യങ്ങള്‍ക്ക്‌ കരുത്ത്‌ പകരാന്‍ ഒരു വൈവാഹിക വെബ്‌സൈറ്റ...

800px-DYFI-flag.svgതിരു:ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്ക്‌ ശക്തികൂടുന്ന കാലത്ത്‌ മലയാളിയുടെ മതേതരമുല്യങ്ങള്‍ക്ക്‌ കരുത്ത്‌ പകരാന്‍ ഒരു വൈവാഹിക വെബ്‌സൈറ്റ്‌ . യുവജനസംഘടനയായ ഡിവൈഎഫ്‌ഐ ഒരുക്കുന്ന മതേതര വൈവാഹിക വെബ്‌സൈറ്റ്‌ നാള സിനിമാ പ്രവര്‍ത്തകരായ ആഷിക്‌ അബുവും റീമാ കല്ലുങ്ങലും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്യും.

ഏറണാകുളം ടൗണ്‍ ഹാളില്‍ വെച്ച്‌ ബുധനാഴ്‌ച രാവിലെ പത്ത്‌ മണിക്കാണ്‌ ചടങ്ങ്‌. പ്രൊഫ. എംകെ സാനു, സെബാസ്റ്റ്യന്‍ പോള്‍, ഡോ.കെഎസ്‌ ഡേവിഡ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

sameeksha-malabarinews

ജാതി മത പരിഗണനകളില്ലാതെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ പരസ്‌പരം പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കുകയായണ്‌ ഈ സൈറ്റിന്റെ ലക്ഷ്യമെന്ന്‌ ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!