ദില്ലി :രാജ്യത്തെ ഞെട്ടിച്ച പ്രാകൃതവും നീചവുമായ വേട്ടയാടലിന്റെ ഓര്‍മ്മക്ക് രണ്ടാണ്ട്. ഇതു പോലൊരു ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് ‘നിര്‍ഭയ’ സമൂഹ മനസാക്ഷിയെ നടുക്കിയ അതിക്രൂരമായി കൂട്ടബലാത്സംഘത്തിനിരയായത്. രണ്ടു വര്‍ഷം പിന്നിടുമ്പോളും ദില്ലി സ്‌ത്രീ സുരക്ഷയില്‍ ഏറെ പിന്നില്‍.
പാരാമെഡിക്കില്‍ വിദ്യാര്‍തഥിനിയായിരുന്ന ദില്ലിയിലെ പെണ്‍കുട്ടി ക്രുരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത സമരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സമരത്തെ നേരിടാന്‍ പോലീസിന്റെ കണ്ണീര്‍വാതകത്തിനും ലാത്തിക്കും സാധിച്ചില്ല. രാജ്യമൊട്ട്‌ക്ക് പ്രതിഷേധത്തിന്റെ തീജ്വാലകള്‍ ഉയര്‍ന്നു. പിന്നീട് വിദഗ്‌ധ ചികത്സ നല്‍കിയിട്ടും പെണ്‍കുട്ടിയുടെ ജിവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ രണ്ടാണ്ട് പിന്നിടുമ്പോള്‍ ഇന്ന് ദില്ലി ചര്‍ച്ച ചെയ്യുന്നത് ടാക്‌സിയില്‍ യുവതി ബലാത്സംഗത്തിനിരയായ യൂബര്‍ സംഭവമാണ്. പ്രശസ്‌ത മൊബൈല്‍ ആപ്പ് സംവിധാനമായ യൂബര്‍ വഴി വിളിച്ചുവരുത്തിയ ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോള്‍ കാര്‍ ഡ്രൈവറാണ് യുവതിയെ പീഢിപ്പിച്ചത്‌്.
ദില്ലി സംഭവത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്‌ത്രീ സുരക്ഷക്കായും ബലാത്സംഘത്തിനിരയാവുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനായി പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതി പോലും ഒന്നുമാവാതെ ചുവപ്പുനാടിയില്‍ കുടുങ്ങി കിടക്കുകയാണ്.




