Section

malabari-logo-mobile

സദാചാര അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കുലര്‍ പരപ്പനങ്ങാടി നഗരസഭ പിന്‍വലിക്കുക;ഡി.വൈ.എഫ്.ഐ

HIGHLIGHTS : DYFI says circular issued by Jagratha Samiti meeting is confusing and misleading to the public

പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളുടെ ഭാഗമായി 20-04-20 22 ന് ചേര്‍ന്ന ജാഗ്രതാ സമിതി യോഗം പുറത്തുവിട്ട സര്‍ക്കുലര്‍ പൊതുസമൂഹത്തെ ആശങ്കപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഡിവൈഎഫ്‌ഐ. എട്ടായിരിത്തോളം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു, എസ്.എസ്.എല്‍.സി ക്ലാസ്സുകളിലായി പരപ്പനങ്ങാടി നഗരസഭ പരിധിയില്‍ പഠിക്കുന്നുണ്ട് ഇതില്‍ കേവലം വളരെ ചുരുങ്ങിയ ചില വിദ്യാര്‍ത്ഥികളുടെ പക്വതയില്ലാത്ത പെരുമാറ്റമാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത് അതിന്റെ പേരില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തുന്നതും പരപ്പനങ്ങാടിയില്‍ ഭീകരാന്തരീക്ഷം ഉണ്ടെന്ന തെറ്റായ സന്ദേശവും നല്‍കുന്നതുമാണ് ഈ സര്‍ക്കുലറെന്ന് ഡിവൈഎഫ്‌ഐ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി ബോധവത്ക്കരിക്കാന്‍ ശ്രമിക്കാതെ കോവിഡാനന്തരം വ്യക്തി – കുടുംബ – സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാട് ആണ് പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി നേതൃത്വം നല്‍കുന്ന ജാഗ്രത സമിതി എടുത്തിട്ടുള്ളതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

sameeksha-malabarinews

ഈ സര്‍ക്കുലര്‍ പുറത്ത് വന്നതിന് ശേഷം ഇതിന്റെ മറ പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സദാചാര അക്രമങ്ങള്‍ വര്‍ധിക്കുന്ന സ്ഥിതി വിശേഷമാണ് പരപ്പനങ്ങാടിയില്‍ ഉള്ളതെന്നും ആയാതിനാല്‍ ഈ സര്‍ക്കുലര്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്താതെ ബോധവത്ക്കരിച്ച് , ബസ് സ്റ്റാന്റ് മറ്റ് പൊതുസ്ഥലങ്ങളില്‍ മതിയായ പോലീസ് സംവിധാനങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സദാചാര ആക്രമങ്ങള്‍ തടയണമെന്നും ഡി.വൈ.എഫ്.ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!