കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു

കോട്ടയം: കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് (47) അന്തരിച്ചു. പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1974ല്‍ ഹരിപ്പാടിനടുത്ത് പള്ളിപ്പാടത്താണ് ജനനം. പള്ളിപ്പാട് നടുവട്ടം ഹൈസ്‌ക്കൂളിലും പരുമല ദേവസ്വം ബോര്‍ഡ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

1993 മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതി തുടങ്ങി. അതോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ചു. ബാവുല്‍ ഗായകര്‍ക്കൊപ്പം കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. 2009ല്‍ ആദ്യ കവിതാ സമാഹാരമായ ‘പാലറ്റ്’ പുറത്തിറങ്ങി. എംജി, മദ്രാസ്, കേരള സര്‍വകലാശാലകള്‍ അദ്ദേഹത്തിന്റെ കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയ തെക്കേ ഇന്ത്യയിലെ ദളിത് എഴുത്തുകാരുടെ സമാഹാരത്തില്‍ അദ്ദേഹത്തിന്റെ കവിതയും ഉള്‍പ്പെട്ടിരുന്നു. നൂറോളം പുസ്തകങ്ങള്‍ തര്‍ജമ ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top