തമിഴ്‌നാട്ടില്‍ വീണ്ടും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
മദ്രാസ് ഐഐടിയില്‍ കൊവിഡ് വ്യാപനം കണ്ടെത്തി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകന്‍ ഉള്‍പ്പെടെ 30 പേര്‍ക്കാണ് ഐഐടിയില്‍ രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ വര്‍ധനവ് വരുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.




