Section

malabari-logo-mobile

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘ചുപ്’; ടൈറ്റില്‍ പോസ്റ്റര്‍

HIGHLIGHTS : Dulquar's Bollywood movie 'Chup'; Title poster

ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നീ താരനിരയൊന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്ര് പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ‘ ചുപ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ‘റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്’എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വിഖ്യാത ചലചിത്രകാരനായ ഗുരുദത്തിന്റെ ഓര്‍മ്മ ദിനത്തിലാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മംഗളഗാനമാണ് ചുപ്. ആ പട്ടകയില്‍ മുന്നിലാണ് ഗുരുദത്ത് ഉള്ളതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

sameeksha-malabarinews

രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശാല്‍ സിന്‍ഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ചുപ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!