Section

malabari-logo-mobile

പുറത്ത്‌പോയത് നാല് നേതാക്കള്‍; മൗനം പാലിച്ച് കെ സുരേന്ദ്രന്‍

HIGHLIGHTS : Four leaders left; K Surendran remained silent

സംസ്ഥാന ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നം അതീവ ഗൗരവമെന്ന് സൂചന. നാല് നേതാക്കള്‍ ഔദ്യോഗിക ചാനല്‍ ചര്‍ച്ചാ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയെന്നാണ് വിവരം. പുനസംഘടനയെ തുടര്‍ന്ന് ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധി കാരണം. പികെ കൃഷ്ണദാസ്, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, എംഎസ് കുമാര്‍ എന്നിവരാണ് വാട്ട്സാപ്പ് ഗ്രൂപ്പ് വിട്ടത്.

പുനസംഘടനയിലെ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയതും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതൃപ്തികളെല്ലാം വിരല്‍ ചൂണ്ടുന്നത് കെ സുരേന്ദ്രന്റെ ഏകപക്ഷീയമായ നിലപാടുകളിലേക്കാണ്.

sameeksha-malabarinews

ശോഭാ സുരേന്ദ്രനെ ഒതുക്കാന്‍ കെ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആരോപണമാണ്. ഇതില്‍ പാര്‍ട്ടി ഔദ്യോഗികമായൊന്നും പ്രതികരിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിട്ടുണ്ട്. പികെ കൃഷ്ണദാസിനും സംസ്ഥാന അധ്യക്ഷനോട് അതൃപ്തിയുള്ള നേതാവാണ്. ഇത് ഗൗരവകരമായി കാണാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിച്ചു. കേരളാ നിയമസഭയില്‍ അംഗസംഖ്യ പൂജ്യമാക്കിയത് സുരേന്ദ്രനാണെന്ന് പലര്‍ക്കും വിമര്‍ശനമുണ്ട്.

പിആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയത് മറയാക്കി പുതിയ നീക്കങ്ങള്‍ നടത്താനാണ് എംടി രമേശ്, എംഎസ് കുമാര്‍, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ് എന്നിവര്‍ ശ്രമിക്കുന്നത്. ആഭ്യന്തര കലഹം രൂക്ഷമാണെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സുരേന്ദ്രനെ പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് ഇതുവഴി നാലുപേരും ലക്ഷ്യമാക്കുന്നകെന്നാണ് സൂചന. ശോഭാ സുരേന്ദ്രന്റെ പിന്തുണയും മുതിര്‍ന്ന നേതാക്കള്‍ക്ക് ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!