ദുബൈ എയര്‍ഷോയ്ക്ക് തിങ്കളാഴ്ച മുതല്‍ തുടക്കം

ദുബൈ: ദുബൈ എയര്‍ ഷോ നവംബര്‍ 17 തിങ്കളാഴ്ച മുതല്‍ നവംബര്‍ 21 വെള്ളിയാഴ്ച വരെയാണ് നടക്കുക.

‘ഭാവി ഇവിടെ ആരംഭിക്കുന്നു’ എന്ന പ്രമേയത്തിലാണ് പരിപാടി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഷോയില്‍ ഈ വര്‍ഷം 150 രാജ്യങ്ങളില്‍ നിന്നായി ബഹിരാകാശ, പ്രതിരോധ വ്യോമയാന മേഖലകളില്‍ നിന്നായി 1,500 ലേറെ കമ്പനികള്‍ പങ്കെടുക്കും. ഏകദേശം 1,48,000 സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നാണ് വിവരം.

പരിപാടിയുടെ സുരക്ഷിതമായ നടത്തിപ്പിനായി 1,200 ലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സുരക്ഷാ പദ്ധതിയും ദുബൈ പോലീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top