കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു

കണ്ണൂര്‍:പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോ(37)യാണ് മരിച്ചത്. നായാട്ടനിടെ അബദ്ധത്തില്‍ വെടികൊണ്ടതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

സിജോയുടെ ഒപ്പുമണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പയ്യന്നൂര്‍ ഡവൈഎസ്പി സംഭവസ്ഥലം സന്ദര്‍ശിച്ചു.
അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ്. അപകട സ്ഥലത്ത് നിന്ന് നാടന്‍ തോക്കുകള്‍ കണ്ടെത്തി. സ്ഥിരമായി കാട്ട് പന്നികള്‍ ഇറങ്ങുന്ന സ്ഥലമാണിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top