Section

malabari-logo-mobile

ഡി.ടി.പി.സി ജീവനക്കാരുടെ ശമ്പള വര്‍ധനവിന് നിര്‍ദ്ദേശം

HIGHLIGHTS : Proposal for salary increase for DTPC employees

തിരുവനന്തപുരം: സംസ്ഥാനത്തെ ഡി.ടി.പി.സി ജീവനക്കാര്‍ക്ക് ഇടക്കാല സഹായമായി ശമ്പളത്തില്‍ 10% വര്‍ധനവ് വരുത്താന്‍ നിര്‍ദേശം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡി.ടി.പി.സി ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ 1000 രൂപ മുതല്‍ 2000 രൂപ വരെ വര്‍ധനവ് വരുത്തുന്നതിന് ധാരണയായത്. ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, ESI, ഇന്‍ഷൂറന്‍സ് എന്നിവ ഏര്‍പ്പെടുത്താനും അതത് ഡി.ടി.പി.സികള്‍ക്ക് നിര്‍ദേശം നല്‍കി.

ഒരേ ചുമതല നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്ക് വിവിധ ഡി.ടി.പി.സികളില്‍ വ്യത്യസ്ത തസ്തികാനാമങ്ങളും വിവിധ നിരക്കിലുള്ള ശമ്പളവുമാണ് ഇപ്പോള്‍ നല്‍കി വരുന്നത്. കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് എല്ലാ ഡി.ടി.പി.സികളിലും ജോലിയുടെ സ്വഭാവം പരിഗണിച്ച് 4 കാറ്റഗറികളിലായി 15 തസ്തികകള്‍ മാത്രമായി നിജപ്പെടുത്തി ശമ്പളം എകീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

sameeksha-malabarinews

സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ കുറിച്ച് പഠിക്കാനായി രൂപീകരിച്ച ഉദ്യോഗസ്ഥതല കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച നടന്നത്. യോഗത്തില്‍ ബി. സത്യന്‍ എം.എല്‍.എ, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഐ.എ.എസ്, ജീവനക്കാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!