പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണം മതനിരപേക്ഷതക്ക് അനിവാര്യം ; ഡോ. കെ.ടി. ജലീല്‍

മതനിരപേക്ഷ സമൂഹത്തിന്റെ വളര്‍ച്ചക്ക് പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടേണ്ടതുണ്ടെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കേരളം ഈ രംഗത്ത് മികച്ച നേട്ടമാണുണ്ടാക്കിയതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ . കാലിക്കറ്റ് സര്‍വകലാശാല കല്ലായിയില്‍ നിര്‍മിച്ച കോഴിക്കോട് ബി.എഡ്. സെന്ററിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെല്‍ഫ് ഫിനാന്‍സിംഗ് മേഖല അനിവാര്യമായ തിന്മയാണെന്നും അതിന്റെ വളര്‍ച്ചയും വിദ്യാഭ്യാസ മേഖലയിലെ ഉണര്‍വിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സിലര്‍ ഡോ,എം,കെ, ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കിഫ്ബിയില്‍ നിന്ന് 150 കോടി രൂപ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലക്ക് ലഭിക്കുമെന്നും അത് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.എഡ്. കെട്ടിടത്തിന്റെ ശിലാഫലകം അദ്ദേഹം അനാച്ഛാദാനം ചെയ്തു.

കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിതിയായി. യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, രമേശ് ബാബു, കെ.കെ. ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കെ. രാമകൃഷ്ണന്‍ നന്ദി പറഞ്ഞു. 17000 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തിന് സ്റ്റേറ്റ് പ്ലാന്‍ഫണ്ടില്‍ നിന്നും 2 കോടി 95 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •