മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് – ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

മാറഞ്ചേരി : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് – ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും അധ്യാപകര്‍ക്കുള്ള യാത്രായയപ്പ് ഉദ്ഘാടനവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം വിരമിക്കുന്ന അധ്യാപകരായ ടി. അശോക് കുമാര്‍, പി.കെ അഷ്റഫ് എന്നിവര്‍ക്കുള്ള ഉപഹാരം സ്പീക്കര്‍ കൈമാറി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളില്‍ ലാബ് – ലൈബ്രറി കെട്ടിടം ഒരുങ്ങുന്നത്.
പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ പോക്കര്‍ അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, വാര്‍ഡ് അംഗം ടി. മാധവന്‍, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •