Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭയില്‍ 10 കോടി രൂപയുടെ കുടിവെള്ളപദ്ധതി

HIGHLIGHTS : തിരൂരങ്ങാടി നഗരസഭയിൽ കുടിവെള്ളമെത്തിക്കുന്ന  പദ്ധതിയുടെ പ്രാരംഭഘട്ട  പ്രവർത്തനം തുടങ്ങി. എസ്എൽഎസ്എസ്ഇ പദ്ധതിയിൽ 10 കോടിയാണ് അനുവദിച്ചത്. ജലശുദ്ധീകര...

തിരൂരങ്ങാടി നഗരസഭയിൽ കുടിവെള്ളമെത്തിക്കുന്ന  പദ്ധതിയുടെ പ്രാരംഭഘട്ട  പ്രവർത്തനം തുടങ്ങി. എസ്എൽഎസ്എസ്ഇ പദ്ധതിയിൽ 10 കോടിയാണ് അനുവദിച്ചത്. ജലശുദ്ധീകരണ ശാല, പമ്പിങ് മെയിൻ എന്നിവയാണ് ആദ്യ ഘട്ടം. പഴയ പദ്ധതിയുടെ കിണർ ഉപയോഗിക്കും.

നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ സപ്ലെ പദ്ധതിയിൽപെടുത്തി കേന്ദ്രസംസ്ഥാന സഹായത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുക. 40 കോടിരൂപയാണ് പദ്ധതിക്ക് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

 

ടാങ്കു വിതരണ ശൃംഖലയുമടങ്ങുന്ന രണ്ടാം ഘട്ടപ്രവര്‍ത്തനത്തിന്റെ വിശദമായ പദ്ധതിരേഖ തയ്യാറായി വരുന്നതേയൊള്ളു.

തൊട്ടടുത്ത ഊരകം വേങ്ങര കുടിവെള്ളപദ്ധതി അവസാന ഘട്ടത്തിലാണ്. ജലഅതോറിറ്റിയും ജലനിധിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഈ പദ്ധതിക്ക കടലുണ്ടി പുഴയില്‍ നിന്നാണ് വെള്ളമെടക്കുന്നത്. 49 കോടി മുതല്‍ മുടക്കുന്ന ഈ ബൃഹ്തപദ്ധതി ഈ മേഖലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അറുതിയുണ്ടാക്കും.

 

photo courtesy:  the new indian express

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!