കാസര്‍ക്കോട്ടു നിന്ന് തിരൂവനന്തപുരത്തേക്ക് പുതിയ റെയില്‍ പാത

കണ്ണൂര്‍: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പുതിയ റെയിൽപാതയ്ക്കുള്ള നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .. പുതുതായി സ്ഥലം എടുക്കാതെ നിലവിലുള്ള പാതയുടെ രണ്ടുഭാഗത്തും ഓരോ പാതയാണ് നിർമിക്കുക.

പദ്ധതി റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകരിച്ചതായും എൽഡിഎഫ് സർക്കാരിന്റെ രണ്ടാംവാർഷികാഘോഷം ഉദ്ഘാടനം ചെയ്യവെ കണ്ണൂരില്‍  മുഖ്യമന്ത്രി പറഞ്ഞു.
ശബരി, പാണത്തൂർ‐ മൈസൂരു, നഞ്ചൻകോട്‐ നിലമ്പൂര്‍
, തലശേരി‐ മൈസൂരു തുടങ്ങിയ  റെയിൽവേ പദ്ധതികൾ സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്. ചിലത്   കേന്ദം അംഗീകരിച്ചിട്ടുണ്ട്. പണം മാത്രമാണ് തടസ്സം. ചിലതിനോട് എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമാവധി സ്ഥലം ഏറ്റെടുക്കാതെ നടപ്പിലാക്കുന്ന കാസര്‍ക്കോട് തിരുവനന്തപുരം റെയില്‍പ്പാത അതിവേഗ പാതയാവില്ലയെന്നും എന്നാല്‍ അഞ്ചു മണിക്കൂറുകൊണ്ട് കാസര്‍കോട് നിന്ന് തിരൂവനന്തപുരത്ത് എത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച അദ്ദേഹം ദേശീയപാത വികസനം, ഗെയില്‍പദ്ധതി എന്നിവ പൂര്‍ത്തീകരിക്കുന്നതിനെ കുറിച്ചും വിശദീകരിച്ചു. 2020 തോടെ സംസ്ഥാനത്ത് ജലദേശീയപാതയും നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles