ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി ബംഗളൂരുവില്‍ പിടിയില്‍

കൊണ്ടോട്ടി; ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ ബംഗളൂരുവില്‍വച്ച് കൊണ്ടോട്ടി പൊലീസ് പിടികൂടി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി കളത്തില്‍പറമ്പില്‍ ഷാറോണ്‍ (30)ആണ് പിടിയിലായത്. ബംഗളൂരു കൊത്തന്നൂരിലെ ഒളിത്താവളത്തില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി രണ്ടിന് കൊണ്ടോട്ടി ചെറുകാവില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 36.74 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്തഫ പിടിയിലായിരുന്നു. അന്വേഷണത്തില്‍ ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ഷാറോണാണെന്ന് കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം 40ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഇയാള്‍ ആറുമാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ബംഗളൂരു കേന്ദ്രീകരിച്ച് കേര ളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണിതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ എസ്പി സിദ്ദിഖ്, ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top