കെ റൈസ് ഇന്നുമുതല്‍ വിതരണം തുടങ്ങും

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള അരി ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് വിതരണം തുടങ്ങും. സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോവഴി ശബരി കെ റൈസ് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം പകല്‍ 12ന് അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും. മന്ത്രി വി ശി വന്‍കുട്ടി ആദ്യ വില്‍പ്പന നട ത്തും.

ജയ അരിക്ക് 29 രൂപയും കു റുവ, മട്ട അരിക്ക് 30 രൂപയുമായിരിക്കും വില. കാര്‍ഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 40.11 രൂപ നിരക്കില്‍ വാങ്ങുന്ന അരിയാണ് 11.11 രൂപ കുറച്ച് വിതരണം ചെയ്യുന്നത്. തുണി സഞ്ചിയിലാണ് വിതരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top