തിരൂര്‍: സൈബര്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊബൈലിലേക്ക് ഒടി പി അയച്ചാണ് തിരൂരിലെ വീട്ടമ്മയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തത്. ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടാണ് പണം തട്ടിയെടുത്തത്.
6301527597 എന്ന നമ്പറില്‍ നിന്ന് ഫോണ്‍കോള്‍ വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ബാങ്കിലെ ആളാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഫോണ്‍ വന്നത്. ഉപ യോഗിക്കാതിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നത് നല്ലതാണെന്ന് പറഞ്ഞ് അതിനെന്ന പേരില്‍ ഒടിപി അയക്കുകയും അത് കൈവശപ്പെടുത്തി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയുമായിരുന്നു.
10 തവണയായാണ് ഒരുലക്ഷം രൂപ പിന്‍വലിച്ചത്. വൈകിട്ട് അഞ്ചരക്കും ആറരക്കും ഇടയിലാണ് ഫോണ്‍വിളിയും പണം തട്ടലുമെല്ലാം നടന്നത്. തുടര്‍ച്ചയായി പണം പിന്‍വലിക്കപ്പെട്ടതോടെയാണ് തട്ടിപ്പ് വിവരം വീട്ടമ്മ അറിഞ്ഞത്. കോള്‍ വന്ന നമ്പറിലേക്ക് വിളിക്കുമ്പോള്‍ നമ്പര്‍ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. വീട്ടമ്മ നല്‍കിയ പരാതി പ്രകാരം തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




