പൊന്നാനിയില്‍ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണത്തില്‍ സി പി ഐ ഈശ്വരമംഗലം ബ്രാഞ്ച് സെക്രട്ടറിക്ക് ഗുരുതര പരിക്ക്

പൊന്നാനി : ഈശ്വരമംഗലം സ്വദേശിയും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ വിവി അഷ്‌കറിനെയാണ് ലഹരി മാഫിയാ ഗുണ്ടാസംഘം അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയ പാതയിലെ ഈശ്വരമംഗലത്തിനും നരിപ്പറമ്പിനും ഇടയില്‍ വെച്ച് വളാഞ്ചേരി സ്വദേശി നൗഫലിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമികള്‍ സഞ്ചരിച്ച ബൈക്കിന്റെ പെട്രോള്‍ കഴിഞ്ഞെന്ന് പറഞ്ഞ് കാറിന്റെ ഡോര്‍ ബലമായി തുറന്ന് പണം തട്ടിയെടുത്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട അഷ്‌ക്കര്‍ കാര്‍ യാത്രക്കാരനെ സഹായിക്കാന്‍ ശ്രമിച്ചതിനാണ് നിരവധി കേസുകളില്‍ പ്രതികളായ രാഹുല്‍, ദിലീല്‍ ,എന്നിവര്‍ ചേര്‍ന്ന് അഷ്‌കറിന്റെ തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിട്ടുള്ളത് ഇരുവരെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു .

പരിക്കേറ്റ അഷ്‌ക്കര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top