Section

malabari-logo-mobile

നാടകാവതരണങ്ങള്‍ക്കായി കോഴിക്കോട്‌ സ്ഥിരം തിയ്യേറ്റര്‍ ഒരുങ്ങുന്നു

HIGHLIGHTS : കോഴിക്കോട്‌:നാടകാവതരണങ്ങള്‍ക്കായി വെള്ളിമാടുകുന്ന്‌ ജെന്‍ഡര്‍പാര്‍ക്കില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി തിയറ്റര്‍ നിര്‍മ്മിക്കുമെന്ന്‌ പഞ്ചായത്ത്‌...

mk-muneerകോഴിക്കോട്‌:നാടകാവതരണങ്ങള്‍ക്കായി വെള്ളിമാടുകുന്ന്‌ ജെന്‍ഡര്‍പാര്‍ക്കില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി തിയറ്റര്‍ നിര്‍മ്മിക്കുമെന്ന്‌ പഞ്ചായത്ത്‌ സാമൂഹ്യനീതിവകുപ്പ്‌ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 16 മുതല്‍ കോഴിക്കോട്ട്‌ നടക്കുന്ന ദേശീയ നാടകോത്സവത്തിന്റെ സംഘാടകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകങ്ങളെ സ്‌നേഹിക്കുന്ന കോഴിക്കോടിന്‌ സ്ഥിരമായി ഉപയോഗപ്പെടുത്താവുന്ന വേദിയായി ഈ തിയറ്ററിനെ മാറ്റിയെടുക്കാനാവും.മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്ന്‌ വരുന്നവര്‍ക്ക്‌ കോഴിക്കോടിന്റെ നാടകപാരമ്പര്യം പരിചയപ്പെടുത്താനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍മറ ഞ്ഞ നാടകാചാര്യന്‍മാരുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.


ദേശീയ നാടകോത്സവത്തില്‍ ദിവസേന മൂന്നു നാടകങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുക. ഉദ്‌ഘാടനദിവസം വൈകീട്ട്‌ നാലുമണി മുതല്‍ നാടകങ്ങള്‍ അരങ്ങേറും.നാടകാന്ത്യം നാടകസംവിധായകരുമായും അഭിനേതാക്കളുമായും മുഖാമുഖം,വിവിധ വിഷയങ്ങളില്‍ സെമിനാര്‍,നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നിവ സംഘടിപ്പിക്കും.ദേശീയ നാടകോത്സവത്തിന്‌ മുന്നോടിയായി സാംസ്‌കാരികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വര്‍ണശബളമായ സാംസ്‌കാരികഘോഷയാത്ര നടത്തും.

sameeksha-malabarinews

പരിപാടിയുടെ വിജയത്തിനായി മന്ത്രി കെ.സി ജോസഫ്‌ ചെയര്‍മാനും മന്ത്രി ഡോ.എം.കെ മുനീര്‍ ആക്‌ടിങ്‌ ചെയര്‍മാനും പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, ഡയറക്‌ടര്‍ മിനി ആന്റണി, ജില്ലാ കലക്‌ടര്‍ സി.എ ലത എന്നിവര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!